Home app

ഭീകരര്‍ക്ക് ധനസഹായം; ഹുറിയത് നേതാവ് അഗാ ഹസന്റെ വസതിയില്‍ എന്‍ഐഎ റെയ്ഡ

ഭീകരരുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കാഷ്മീരില്‍ ഹുറിയത് നേതാവ് അഗാ ഹസന്റെ വസതിയില്‍ എന്‍ഐഎ റെയ്ഡ്. വ്യാഴാഴ്ച രാവിലെ കാഷ്മീരിലെ ബുദ്ഗാം ജില്ലയിലുള്ള ഹസന്റെ വസതിയിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്.

ബുധനാഴ്ച ഡല്‍ഹിയിലും ശ്രീനഗറിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ശ്രീനഗറിലെ 11 സ്ഥലങ്ങളിലും ഡല്‍ഹില്‍ അഞ്ച് ഇടങ്ങളിലുമാണ് എന്‍ഐഎ പരിശോധന നടത്തിയത്. കാഷ്മീരിലെ വന്‍കിട വ്യാപാരികളുടെയും ഡല്‍ഹിയില്‍ ഹവാല ഇടപാടുകാര്‍ എന്ന് ആരോപിക്കുന്നവരുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. ഇരു സ്ഥലങ്ങളില്‍ നിന്നുമായി 2.20 കോടി രൂപ എന്‍ഐഎ പിടിച്ചെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top