ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഫറൂഖാബാദിലും പ്രാണവായു കിട്ടാതെ ശിശുകള്‍ മരിച്ചു. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നു 49 കുട്ടികള്‍ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കുട്ടികള്‍ മരിച്ചത്. കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുറിലധികം കുട്ടികളാണ് മരിച്ചത്. ഇതില്‍ ഭൂരിപക്ഷം കുട്ടികളും ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചത്. 2017ല്‍ ഇതുവരെ 1,300 കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത്.