തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ കൂടെ അഭിനയിക്കാനില്ലെന്ന് നടന് വിജയ് സേതുപതി. ചിരഞ്ജീവി ചിത്രത്തിലുടെ ഇരുവരും വീണ്ടും ഒരുമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ ചിത്രത്തില്‍ നിന്നാണ് വിജയ് സേതുപതി പിന്മാറിയത്. ഡേറ്റില്ല എന്നാണ് താരം പിന്മാറാന് പറഞ്ഞ ന്യായീകരണം. രാം ചരണ്‍ തേജ ചിരഞ്ജീവിയെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കരുത്തുറ്റ വേഷമാണ് വിജയ് സേതുപതിക്കായി സംവിധായകന് ഒരുക്കിവെച്ചത്.
നേരത്തെ വിജയ് സേതുപതിയെ നായകനാക്കി നയന്‍താരയുടെ കാമുകന് വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്. എന്നാല്‍ സംവിധായകന്റെയും നായികയുടെ പ്രണയം കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇതില്‍ വിജയ് സേതുപതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതിനെ തുടര്‍ന്നാണ് നയന്താരക്കൊപ്പമുള്ള ചിത്രത്തില്‍ വിജയ് സേതുപതി പിന്മാറിയത്.