ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ മൂന്നു കുട്ടികള്‍ മരിച്ചു. ബി.ആര്. അംബേദ്കര്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടികളുടെ വാര്‍ഡില്‍ ഓക്സിജന്‍ വിതരണം കുറഞ്ഞതാണ് സംഭവത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഓക്സിജന്‍ വിതരണത്തില്‍ തകരാറില്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കു മുന്‍പ് ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ ആശുപത്രിയില്‍ ഓകിസിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് നൂറിലധികം കുട്ടികള്‍ മരിച്ചിരുന്നു.