റായ്പൂര്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രൈ ചെയ്ത് ഭക്ഷിക്കാന്‍ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. 32 കാരനായ സിതാറാം ഉറാവോണ്‍ അമ്മയെ കൊന്ന ശേഷം മാംസ കഷ്ണങ്ങള്‍ ഒരു പാനിലിട്ട് വറുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ഒരു ബന്ധു കാണുകയും തുടര്‍ന്ന് ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയുമായിരുന്നു. പിന്നിട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്താറുണ്ടായിരുന്ന ഇയാള്‍ 50 കാരിയായ മാതാവ് ഫൂള്‍ ഭായിയോട് വീണ്ടും കൂടുതല്‍ മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് അറിയില്ലെന്ന് പോലീസ് പറഞ്ഞു.