Home app

സമവായ ചര്‍ച്ചകളിലൂടെ ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കണമെന്ന് ഉമ്മന്‍ ചാണ്ടി

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി നടപ്പാക്കേണ്ടത് സമവായ ചര്‍ച്ചകളിലൂടെ ആകണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തോടെ മുന്നോട്ടു പോകണം. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് സമവായ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതമന്ത്രിയുമായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാാണ് അന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നത്.

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ യു ഡി എഫിന്റെ നിലപാടില്‍ വ്യത്യാസം വരുന്നത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനെ തുടര്‍ന്നാണ്. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി സഭയെ അറിയിച്ചപ്പോള്‍ തന്നെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് സി പി ഐ രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top