മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥരീകരിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്തെ പത്ത് കിണറുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പത്ത് ജില്ലകളിലും തദ്ദേശീയ മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരാള്‍ മരിച്ചിട്ടുണ്ടെന്നും നാലു പേര്‍ക്ക് കോളറ സിഥരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു