മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം.
ദിലീഷ് പോത്തന്, ഇന്നസെന്റ്, ഹരീഷ് കണാരന്, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം എം ജയചന്ദ്രന്. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും.