അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫിന്റെ മകള്‍ എലിസബത്തിന്റെ വിവാഹനിശ്ചയം ഞായറാഴ്ച നടന്നു.ഡെന്നിസ് ജോസഫിന്റെ മൂത്ത മകളാണ് എലിസബത്ത്, ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. വരന് തേഗി ഒരു ബിസിനസുകാരനാണ്. അടുത്തയാഴ്ച വിവാഹം നടക്കുമെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
വിവാഹ നിശ്ചയ ചടങ്ങില്‍ സംവിധായകനും നടനുമായ ജോണി ആന്റണി അടക്കം സിനിമാ രംഗത്തെ നിരവധി പേര് പങ്കെടുത്തു.
ഡെന്നിസ് ജോസഫ് 2021ല്‍ കോട്ടയത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുകയായിരുന്നൂ. ‘നിറക്കൂട്ട്’, ‘ഈറന്‍ സന്ധ്യ’, നമ്പർ 20 മദ്രാസ് മെയില്‍ തുടങ്ങിയവയിലൂടെയാണ് തിരക്കഥാകൃത്ത് അറിയപ്പെടുന്നത്. 1988-ല്‍ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘മനു അങ്കിള്‍’ എന്ന സിനിമയിലൂടെയാണ്ഡെ ന്നീസ് ഒരു സംവിധായകന് എന്ന നിലയില്‍ കൂടുതല്‍ അറിയപ്പെടുന്നത്.