ജീവയുടെയും ശിവയുടെയും വരാനിരിക്കുന്ന ചിത്രമായ ഗോല്‍മാലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, നിര്‍മ്മാതാക്കള്‍ ഗോല്മാലില് നിന്നുള്ള ആദ്യ ഗാനം പുറത്തു വിട്ടിട്ടുണ്ട്.
കലകലപ്പ് 2ന് ശേഷം ജീവയും ശിവയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് പൊന്‍കുമാരന്‍ സംവിധാനം ചെയ്ത ഗോള്‍മാല്‍. ഈ രസകരമായ ഗാനം ആലപിച്ചിരിക്കുന്നത് എസ്പി ചരണ്‍, രഞ്ജിത്ത്, ശിവാംഗി, വിജയ് ടിവി ഫെയിം പ്രിയങ്ക ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ്. സംവിധായകന് പൊന്‍കുമാരന്‍ തന്നെയാണ് ഗാനം എഴുതിയിരിക്കുന്നത്. താന്യ ഹോപ്പും പായല്‍ രാജ്പുത്തും ആണ് ചിത്രത്തിലെ പ്രധാന നായികമാര്‍.