Entertainment

ഗുരുവായൂരിൽ നിരഞ്ജനയുടെ നൃത്തം, ഷാൾ പുതപ്പിച്ചു കൂട്ടായി രജീഷ വിജയൻ; വിഡിയോ

നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ നൃത്തം കാണാനാണ് നടി രജീഷ വിജയൻ ​ഗുരുവായൂരിൽ എത്തിയത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് ​ഗുരുവായൂർ ക്ഷേത്രത്തിലൂടെ നടക്കുന്നതാണ് വിഡിയോയിൽ. 

​ഗുരുവായൂരിൽ നിരഞ്ജനയുടെ നൃത്ത അരങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന് സാക്ഷിയാകാനാണ് രജീഷയുടെ കൂട്ടുകാരിക്കൊപ്പം എത്തിയത്. അരങ്ങേറ്റം പൂർത്തിയായ ശേഷം നിര‍ഞ്ജനയുടെ കൈപിടിച്ച് തിരികെപോകുന്ന രജിഷയെ വിഡിയോയിൽ കാണാം. നടിയെ കണ്ട് നിരവധി പേരാണ് സെൽഫി എടുക്കാൻ അടുത്തെത്തിയത്. എല്ലാവർക്കുമൊപ്പം ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയാണ് രജീഷയും നിരഞ്ജനയും. 

നൃത്ത പരിപാടിയുടെ ആദ്യാവസാനം നിരഞ്ജനയ്ക്ക് പിന്തുണയുമായി രജീഷ കൂടെയുണ്ടായിരുന്നു. നൃത്തം കഴിഞ്ഞിറങ്ങിയ നിരഞ്ജനയെ ഷാൾ പുതപ്പിച്ചതു മുതൽ കൂട്ടായി രജീഷ ഉണ്ടിയാരുന്നു. ബ്ലാക് ടോപ്പും പാവാടയും ധരിച്ച് സിംപിൾ ലുക്കിലാണ് രജീഷ എത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. 

കാർത്തി നായകനായ തമിഴ് ചിത്രം സർദാറിലാണ് രജിഷ അവസാനം പ്രത്യക്ഷപ്പെട്ടത്. കൊള്ള, പകലും പാതിരാവും, ലവ്ഫുള്ളി യുവേഴ്സ് വേദ, മധുരം മനോഹരം മോഹം എന്നിങ്ങനെ നിരവധി സിനിമകളാണ് നടിയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top