കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യു ഡി എഫും ബിജെപിയും ശ്രമിച്ചെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇതിന് സാമുദായിക ചേരുവ നല്കാന് ശ്രമിച്ചെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് .പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് എ വിജയരാഘവന് ആഞ്ഞടിച്ചത്.
വര്‍ഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം ഊര്‍ജമാകുമെന്ന് എ.വിജയരാഘവന് ചൂണ്ടിക്കാട്ടി. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ കോണ്‍ഗ്രസും ലീഗും ഒരുപോലെ ദുര്‍ബലപ്പെട്ടു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് 10.38 ശതമാനം വോട്ട് വര്‍ദ്ധിച്ചു. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 6 ശതമാനത്തോളമാണ്.