കോഴിക്കോട്: വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണ മരണം. കോഴിക്കോട് തലയാട് മണിച്ചേരി മലയിലാണ് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചത്. മണിച്ചേരി മല പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ്(47) മരിച്ചത്.
സംഭവമുണ്ടായത് വെള്ളിയാഴ്ച രാത്രിയാണ്. വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റ റീനയെ തലയാട്, പൂനൂര് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.