കമ്പംമേട്ട്: ഇടുക്കിയിൽ ബിടെക് വിദ്യാർത്ഥിനി കുളത്തിൽ ചാടി മരിച്ചു. കമ്പംമേട്ട് മുങ്കി പള്ളത്ത് കടുവാ പറമ്പിൽ നീനയാണ്(25) മരിച്ചത്. നീനയെ വീട്ടിലാക്കി വീട്ടുകാർ പള്ളിയിൽ പോയിരുന്നു. നിനയെ ഏൽപ്പിച്ച പണികൾ പള്ളിയിൽപോയി തിരിച്ചെത്തിയപ്പോഴും തീർക്കാത്തതിൽ നീനയോട് വീട്ടുകാർ ചോതിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് നീന വീട്ടിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. നീനയുടെ പിന്നാലെ അമ്മയും പോയെങ്കിലും സമീപത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അമ്മ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി നീനയെ കുളത്തിൽനിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധചികിത്സയ്ക്കായി പുറ്റടിയിലേ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
ബിടെക് വിദ്യാർത്ഥിനി കുളത്തിൽ ചാടി മരിച്ചു
By
November 8, 2020 6:21 pm