Breaking News

ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ കയറ്റിയിരുന്ന കണ്ടെയ്‌നര്‍ കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് 2 മരണം

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ കയറ്റിയിരുന്ന കണ്ടെയ്‌നര്‍ കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് രണ്ടു സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി ലജ്പത് നഗറിലാണ് അപകടനം നടന്നത്. ഈവന്റ് മാനേജ്മെന്റ് കമ്ബനിയിലെ ജീവനക്കാരായ 35 വയസ്സുളള അങ്കിത് മല്‍ഹോത്രയും 38 വയസ്സുളള രഞ്ജന്‍ കല്‍റയുമാണ് മരിച്ചത്.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവസ്ഥലത്ത് വച്ച്‌ തന്നെ ഇരുവരും മരിച്ചതായി പൊലീസ് പറയുന്നു.ട്രക്കിന്റെ ഡ്രൈവര്‍ ഒളിവിലാണ്.

കൊല്‍ക്കത്തയിലേക്ക് പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. 27 ടണ്‍ അരിയുമായി തുഗ്ലഖാബാദിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ നിന്നാണ് കണ്ടെയ്‌നര്‍ കാറിലേക്ക് പതിച്ചത്. ജെസിബി ഉപേയോഗിച്ച്‌ കണ്ടെയ്‌നര്‍ റോഡില്‍ നിന്ന് നീക്കം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top