തിരുവനന്തപരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെന്ഷന് നാലുമാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടേതാണ് ശുപാര്‍ശ.
സസ്പെൻഷൻ പുനഃപരിശോധിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. അഖിലേന്ത്യ സർവീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഡു ചെയ്ത് 60 ദിവസം കഴിയുമ്പോൾ പുനഃപരിശോധിക്കണം.
എം.ശിവശങ്കറിന്റെ സസ്പെന്ഷന് നാലുമാസത്തേക്ക് കൂടി നീട്ടി
By
September 14, 2020 10:04 pm