Breaking News

ഡൽഹി  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹി  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസമായി ചെറിയ പനിയുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ കൊവിഡ് പൊസിറ്റീവാകുകയായിരുന്നു. ഇപ്പോള്‍ ക്വാറന്റീനിലാണ്- സിസോദിയ ട്വീറ്റ് ചെയ്തു.

എന്നാല്‍ ഇപ്പോള്‍ പനി കുറവുണ്ടെന്നും. മറ്റ് അസ്വസ്ഥതകള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നുണ്ട്. രോഗം ഭേദമായി ഉടന്‍ തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top