Breaking News

നാല് പേർ കൂടി എൻഐഎയുടെ പിടിയിൽ

കൊച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി പിടിയിൽ. കോഴിക്കോട് സ്വദേശി ജിഫ്‍സൽ സി, മലപ്പുറം സ്വദേശി അബൂബക്കർ പി, കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശി പി അബ്ദുൾ ഹമീദ് എന്നിവരെയാണ്തിങ്കളാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്. ഇതോടുകൂടി കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ആകെ 25 പ്രതികളാണുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഈ വിവരം എൻഐഎ പുറത്തുവിടുന്നത് ഇവരുടെ സ്ഥാപനങ്ങളിൽ ഇന്ന് നടത്തിയ തെരച്ചിലിന് ശേഷമാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top