ഇസ്ലാമാബാദ് : ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് പാകിസ്താന് ഉപരോധം ഏര്‍പ്പെടുത്തി. ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും, ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കാനും പാക് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നീക്കത്തില്‍ ഭയന്നാണ് പാകിസ്താന് നടപടി.
ദാവൂദ് ഇബ്രാഹിമിന് പുറമേ മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ ഭീകരന് സാകി ഉര് റെഹ്മാന് ലക്വി, ഹാഫിസ് സയീദ്, മൗലാനാ മസൂദ് അസ്ഹര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ, ജമാഅത്ത് ഉദ് അവ, ജെയ്ഷെ മുഹമ്മദ്, താലിബാന്, ഹഗ്വാനി നെറ്റ്വര്‍ക്ക് തുടങ്ങിയ വിവിധ ഭീകര സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന84 ഭീകരര്‍ക്കും പാകിസ്താന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.