Breaking News

മ​ന്ത്രി കെ ടി ജ​ലീ​ൽ ക്വാറന്റീനിൽ

തി​രു​വ​ന​ന്ത​പു​രം: ഗ​ൺ​മാ​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ  മ​ന്ത്രി കെ.​ടി. ജലീൽ വീ​ണ്ടും ക്വാ​റ​ന്റീനിൽ. 14 ദി​വ​സ​മാ​യി മ​ന്ത്രി​യും ഗ​ൺ​മാ​നും ഡ്രൈ​വ​റും ക്വാറന്റീനിലായിരുന്നു.

ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന് മൂ​ന്ന് പേ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഗ​ൺ​മാ​ന് കോ​വി​സ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ന്ത്രി​യു​ടെ​യും ഡ്രൈ​വ​റു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. മ​ന്ത്രി​ക്കൊ​പ്പം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഗ​ൺ​മാ​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​രി​പ്പൂ​ര്‍ വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍, സ​ബ് ക​ള​ക്ട​ര്‍, എ​സ്‍​പി തു​ട​ങ്ങി​യ​വ​ർ​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യും ജ​ലീ​ൽ ഉ​ൾ​പ്പെ​ടെ ഏ​ഴ് മ​ന്ത്രി​മാ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top