കൊല്ലം: കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. അടൂരിലെ വീട്ടില്‍ നിന്നുമാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും അറസ്റ്റ് ചെയ്തത്. ഗൂഡാലോചന തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നാലു തവണ ഇരുവരേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ആദ്യ കുറ്റപത്രത്തില്‍ ഇവരുടെ പേരില്ലായിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തിലാണ് സുരജിന്റെ അമ്മ രേണുക അച്ഛന് സുരേന്ദ്രന് സഹോദരി സൂര്യ എന്നിവരെ പ്രതി ചേര്‍ത്തിരിക്കുന്നത്.
സുരേന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.