ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക് ഫൈനലിൽ. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബയേൺ ഫൈനലിൽ കടന്നത്.
ബയേണിനായി ഗനാബ്രി ഇരട്ടഗോൾ നേടി. 18,33 മിനിറ്റുകളിലായിരുന്നു ഗനാബ്രിയുടെ ഗോൾ നേട്ടം. 88-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കി മൂന്നാം ഗോൾ നേടി.
കിരീടപ്പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയാണ് ബയേണിൻ്റെ എതിരാളി. ആറാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ബയേൺ ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമായി ഫൈനൽ കളിക്കുന്ന പി എസ് ജിക്ക് കന്നിക്കിരീടമാണ് ലക്ഷ്യം.