തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ വൻ സ്പിരിറ്റ് വേട്ട. മണ്ണുത്തി മുക്കാട്ടുകര ചാഴിപ്പാലത്ത് വാടക വീട്ടിൽ നിന്നാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്. 35 ലിറ്ററിൻ്റെ 42 കന്നാസുകളാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം ആമ്പല്ലൂരിൽ നിന്നും സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണ്ണുത്തിയിലും വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)