Breaking News

കോവിഡ് ഭീതിയിൽ ആരോഗ്യ പ്രവർത്തകൻ ജീവനൊടുക്കി; കരമനയാറ്റിൽ ചാടിയാണ് ജീവനൊടുക്കിയത്; മൃതദേഹം കണ്ടെടുത്തു

തിരുവനന്തപുരം: ക​ര​മ​ന​യാ​റ്റി​ൽ ചാ​ടി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പേ​യാ​ട് കു​ണ്ട​മ​ൺ​ഭാ​ഗം കാ​ക്കു​ളം റോ​ഡി​ൽ ശി​വ കൃ​പ​യി​ൽ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​രോ​ഗ്യ ഡ​യ​റ​ക്ട്രേ​റ്റി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​റാ​ണ് കൃ​ഷ്ണ​കു​മാ​ർ. 54 വയസായിരുന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ന്ന തി​ര​ച്ചി​ലാ​ണ് ക​ര​മ​ന​യാ​റ്റി​ലെ മ​ങ്കാ​ട്ടു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചെ​ന്ന ഭീ​തി​യി​ലാ​ണ് കൃ​ഷ്ണ​കു​മാ​ർ ജീവനൊടുക്കിയത്. ക​ര​മ​ന​യാ​റ്റി​ലെ നീ​ല​ച്ച​ൽ ക​ട​വി​ലാണ് ഇയാൾ ചാ​ടി​യ​ത്. കൃ​ഷ്ണ കു​മാ​റി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ അ​ച്ഛ​ന് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി​രു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​ന് രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ത്ത​തി​നാ​ൽ കൃ​ഷ്ണ​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കൃ​ഷ്ണ​കു​മാ​ർ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ കൃ​ഷ്ണ​കു​മാ​റി​നെ കി​ട​പ്പു​മു​റി​യി​ൽ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി. വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചപ്പോൾ പു​ല​ർ​ച്ചെ 1.40 ന് ​വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്ന് കൃ​ഷ്ണ​കു​മാ​ർ പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് കണ്ടു. തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നീ​ല​ച്ച​ൽ ക​ട​വി​ൽ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ചെ​രി​പ്പു​ക​ൾ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ർ ആ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പിന്നീടാണ് അ​ഗ്‌​നി​ശ​മ​ന​സേ​ന തെരച്ചിൽ നടത്തിയത്.

​ഗ​വ. പ്ര​സ് ജീ​വ​ന​ക്കാ​രി​യാ​യ പ്രിയയാണ് ഭാര്യ. ഗോ​കു​ൽ, ഗോ​വി​ന്ദ് എന്നിവരാണ് മക്കൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top