ന്യൂയോർക്ക്: ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്. 159 262 18 പേരാണ് കോവിഡ് ബാധിതരായി ഉള്ളത്. 641740 പേർക്ക് ഇതുവരെ മരണം സംഭവിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 75580 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 1066 പേർക്കാണ് ജീവൻ നഷ്ടമായത്. ബ്രസീലിൽ 58249 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1178 പേർക്ക് ജീവൻ നഷടമായി.
മെക്സിക്കോയിലും മരണ നിരക്ക് ഉയരുകയാണ്. 718 പേരാണ് ഇവിടെ ഇന്നലെ മരിച്ചത്.