Latest News

ഉത്ര കൊലക്കേസ്; ഉത്രയുടെ ശരീരത്തിൽ നിന്ന് മൂർഖൻ പാമ്പിന്റെ വിഷം കണ്ടെത്തി

കൊല്ലം: ഉത്ര കൊലക്കേസിലെ രാസ പരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തിൽ നിന്ന് മൂർഖൻ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന് തെളിയിക്കുന്നതാണ് രാസ പരിശോധനാഫലം. ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയെന്ന് തെളിയിക്കാൻ കഴിയുന്ന നിർണായക വിവരങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്.
സൂരജിന്റെ മൊഴി ബലപ്പെടുത്തുന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

കേസുമായി ബന്ധപ്പെട്ട് മൂർഖൻ പാമ്പിന്റെ ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെ നിർണായക വിവരങ്ങൾ ആണ് ഇനി ലഭിക്കാനുള്ളത്. ഉത്രയുടെ ആന്തരികാവയവങ്ങളിൽ സിട്രസിൻ മരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഈ മരുന്ന് ഉത്രയെ മയക്കി കിടത്താനായി ഉപയോഗിച്ചതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേസുമായി ബന്ധപ്പെട്ട മറ്റു പരിശോധനാഫലങ്ങൾ വൈകാതിരിക്കാനായി ഡിജിപി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അടുത്തമാസം ആദ്യം കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top