Breaking News

കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന ജലാൽ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

കൊച്ചി:കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ് പ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജലാൽ ആണ് കീഴടങ്ങിയത്. കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തി നാടകീയമായായിരുന്നു ഇയാളുടെ കീഴടങ്ങൽ. നിരവധി സ്വർണക്കടത്ത് കേസിൽ ഇയാൾ പ്രതിയാണ്.

കേസിൽ ജലാൽ അടക്കം മൂന്ന് പേർ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്യും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയിലേറെ രൂപയുടെ സ്വർണം ജലാൽ കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇയാൾക്കായുള്ള തെരച്ചിൽ വ്യാപകമാക്കിയിരുന്നു. നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരൻ പ്രതിയായ കേസിലും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top