Breaking News

പാട്ടുപഠിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച സംഗീതാധ്യാപകൻ അറസ്റ്റിൽ

റാന്നി: വീട്ടില്‍ പാട്ടുപഠിക്കാന്‍ വന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബാലികയെ പീഡിപ്പിച്ച കേസില്‍ സംഗീതാധ്യാപകനായ 58കാരന്‍ അറസ്റ്റില്‍. ഈട്ടിച്ചുവട്‌ മണ്ണാറത്തറ ഹര്‍ബേല്‍ വീട്ടില്‍ അലിയാരെ(58)യാണ്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌. വിജയന്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. ജില്ലാ പോലീസ്‌ മേധാവി കെ.ജി. സൈമണിനു ലഭിച്ച പരാതിയെത്തുടര്‍ന്നാണ്‌ അറസ്‌റ്റ്‌.

ഇയാള്‍ അലിയാര്‍ എരുമേലി എന്ന പേരില്‍ കവിതകള്‍ എഴുതാറുണ്ടെന്നു പോലീസ്‌ പറഞ്ഞു.കഴിഞ്ഞ ഞായറാഴ്‌ച ഉച്ച കഴിഞ്ഞാണ് കേസിനാസ്പദമായ‌ സംഭവം.

പാട്ടുപഠിക്കാന്‍ വീട്ടില്‍ വന്ന ഒന്‍പതുകാരിയെ സമീപത്തുള്ള പ്രതിയുടെ മകളുടെ വീടിന്റെ ഒന്നാം നിലയിലെത്തിച്ചാണ്‌ പീഡിപ്പിച്ചത്‌. കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. പ്രതിക്കെതിരെ പോക്സോയും ചുമത്തിയിട്ടുണ്ട്.

Music teacher arrested.9yr old girl abused.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top