തൃശ്ശൂര്‍: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ ഹൃദായഘാതത്തെ തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സച്ചിയുള്ളത്. വെന്റിലേറ്ററിലാണ്. ആരോഗ്യസ്ഥിതിയെ കുറിച്ച് 48- 72 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാകില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
മറ്റൊരു ആശുപത്രിയില്‍ നടത്തിയ ഹിപ്പ് റിപ്ലേസ്മെന്റ് ശസ്ത്രക്രിയ കഴിഞ്ഞാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് നില വഷളാവുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇപ്പോള്‍ സച്ചിയുടെ ആരോഗ്യനില നിയന്ത്രണത്തിലാണ്. പക്ഷേ ഹൃദയാഘത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞിട്ടുണ്ടാകും. മെഡിക്കല്‍ യൂണിറ്റ് അദ്ദേഹത്തെ നിരീക്ഷിക്കുകയാണ് എന്നും ജൂബിലി അധികൃതര്‍ പറയുന്നു.