Kerala

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച​വ​രെ ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, മാ​ന്നാ​ര്‍ ക​ട​ലി​ടു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലും മ​ധ്യ​പ​ടി​ഞ്ഞാ​റ​ന്‍, തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍​വ​രെ​യും ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ശ​നി​യാ​ഴ്ച ആന്‍ഡമാന്‍ ക​ട​ലി​ലും തെ​ക്കു കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും അ​തി​നോ​ടു ചേ​ര്‍​ന്നു​ള്ള മ​ധ്യ​കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും ഞാ​യ​റാ​ഴ്ച തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തും 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍​വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ഴി​ക​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ക​ട​ലി​ല്‍ പോ​ക​രു​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top