Latest News

വയറുവേദനയുമായി എത്തിയ യുവാവിന്റെ മൂത്രാശയത്തില്‍ നിന്ന്​ പുറത്തെടുത്തത്​ ചാര്‍ജര്‍ കേബിള്‍; വീഡിയോ

ഗുവാഹത്തി: വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവാവിന്‍റെ മൂത്രാശയത്തില്‍ നിന്ന് മൊബൈല്‍ ചാര്‍ജറിന്‍റെ കേബിള്‍ പുറത്തെടുത്തു. അസമിലാണ് സംഭവം.

അതി കഠിനമായ വയറുവേദനയുമായാണ് മുപ്പതുകാരനായ യുവാവ് ചികിത്സ തേടിയെത്തിയത്. രണ്ടടി നീളം വരുന്ന ചാര്‍ജര്‍ കേബിള്‍ വിഴുങ്ങിയെന്നായിരുന്നു ഇയാള്‍ ഡോക്ടറെ അറിയിച്ചത്. എന്നാല്‍ മൂത്രനാളിയിലൂടെയാണ് കേബിള്‍ ഉള്ളില്‍ച്ചെന്നതെന്ന് ഓപ്പറേഷനിടെ ഡോക്ടര്‍മാര്‍ തിരിച്ചറിയുകയായിരുന്നു.

‘കഠിനമായ വയറുവേദയുമായാണ് യുവാവ് വന്നത്. അബദ്ധത്തില്‍ ഹെഡ്ഫോണ്‍ കേബിള്‍ വിഴുങ്ങിയെന്നാണ് പറഞ്ഞത്. രോഗിയുടെ മലം പരിശോധിച്ച ശേഷം എന്‍ഡോസ്കോപ്പിക്ക് നിര്‍ദേശിച്ചു.. എന്നാല്‍ കേബിള്‍ കണ്ടെത്താനായില്ല.. പിന്നീടാണ് ഓപ്പറേഷന്‍ നടത്തിയത്.. പക്ഷെ അയാളുടെ കുടലില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല’ എന്നാണ് ഗുവാഹത്തിയിലെ പ്രമുഖ സര്‍ജനായ ഡോ.വലിയുല്‍ ഇസ്ലാം പറയുന്നത്. ഇതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച്‌ തന്നെ അയാളുടെ എക്സ്റേ എടുത്ത് പരിശോധിച്ചു.. അപ്പോഴാണ് മൂത്രസഞ്ചിയില്‍ ചാര്‍ജര്‍ കേബിള്‍ കണ്ടെത്തിയത്. അത് നീക്കം ചെയ്യുകയും ചെയ്തു. രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍ അറിയിച്ചു.



‘കേബിള്‍ വിഴുങ്ങിയെന്നാണ് അയാള്‍ പറഞ്ഞത്., സത്യത്തില്‍ അത് ജനനേന്ദ്രിയം വഴിയാണ് ഉള്ളില്‍ച്ചെന്നിരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ സര്‍ജറികള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ഇത് ആദ്യമാണ്. ‘ഡോ. ഇസ്ലാം പറയുന്നു. ലൈംഗിക സുഖത്തിനായാണ് ഇത്തരം വസ്തുക്കള്‍ ഇയാള്‍ ലിംഗത്തിനുള്ളിലേക്ക് കയറ്റുന്നതെന്നാണ് ഡോക്ടറുടെ വാദം. ഇത്തരത്തില്‍ കേബിള്‍ കടത്താന്‍ ശ്രമിച്ചപ്പോള്‍ അത് അബദ്ധത്തില്‍ മൂത്രനാളിയില്‍ കുടുങ്ങിയതാകാമെന്നും അദ്ദേഹം പറയുന്നു. മൂത്രനാളിയിലേക്ക് എന്തെങ്കിലും വസ്തുക്കളോ ദ്രാവകമോ കയറ്റുന്ന യുറീത്രല്‍ സൗണ്ടിംഗ് എന്നറിയപ്പെടുന്ന ഒരു തരം സ്വയംഭോഗ രീതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലൈംഗിക സുഖം ലക്ഷ്യം വച്ച്‌ മാത്രം ചെയ്ത പ്രവര്‍ത്തിയാണിത്. ആളുകള്‍ യുറിത്രല്‍ സൗണ്ടിംഗില്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ യുവാവ് ചെയ്തത് പോലെ കടന്നകൈ ആരും ചെയ്തിട്ടില്ല. ഇത് അപൂര്‍വ്വ സംഭവമാണെന്നും ഡോ. ഇസ്ലാം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top