ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശിയായ ബിസ്മി സ്ക്കറിയയാണ് മരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റിയിലെ നഴ്സായിരുന്നു.
കഴിഞ്ഞ മാസം 28നായിരുന്നു സംഭവം, കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിസ്മി തന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവന് നിലനിര്‍ത്തിയത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.