കോട്ടയം: നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് വരന്. വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ അശ്വിന്റെ വീട്ടിലായിരുന്നു ചടങ്ങുകള്‍. സെപ്റ്റംബറിലാണ് വിവാഹം.
ടെലിവിഷനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മിയ അല്‍ഫോന്‍സാമ്മ സീരിയലില്‍ പ്രധാനവേഷത്തെ അവതരിപ്പിച്ചു. പിന്നീട് സിനിമയിലെത്തി. രാജസേനന് സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലിയാണ് ആദ്യ ചിത്രം. ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് നായികയായി. റെഡ് വൈന്‍, മെമ്മറീസ്,വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.