Latest News

കോവിഡ്​ ബാധിത​ന്റെ മൃതദേഹം ബസ്​സ്​റ്റാന്‍ഡില്‍

അഹമ്മദാബാദ്​: കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയിലായിരുന്ന 67 കാര​​​ന്റെ മൃതദേഹം ബസ്​സ്​റ്റാന്‍ഡില്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഡാനിലിംഡ ക്രോസിങ്ങിന്​ സമീപം ബിആര്‍ടിഎസ് സ്​റ്റാന്‍ഡിലാണ്​ മൃതദേഹം ക​ണ്ടെത്തിയത്​.

കോവിഡ്​ ലക്ഷണങ്ങളുമായി മേയ് 10നാണ്​ ഇദ്ദേഹത്തെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. രണ്ട് ദിവസത്തിന് ശേഷം രോഗം സ്​ഥിരീകരിച്ചു. മേയ്​ 15ന്​​ മൃതദേഹം സ്​റ്റാന്‍ഡില്‍ കണ്ടെത്തിയതായി പൊലീസ്​ ഫോണ്‍ വിളിച്ച്‌​ അറിയിക്കുകയായിരുന്നുവെന്ന്​ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദി ക്വിന്‍റി’നോട്​ മകന്‍ പറഞ്ഞു.

അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം മൃതശരീരം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ്​ കുടുംബാംഗങ്ങളാണ്​​ പിതാവി​​​ന്റെ ശവസംസ്കാരം നടത്തിയതെന്ന്​ മകന്‍ പറഞ്ഞു.

അതേസമയം, രോഗ തീവ്രത കുറഞ്ഞതിനാല്‍ ഇദ്ദേഹത്തെ മേയ്​ 14ന്​ ഡിസ്​ചാര്‍ജ്​ ചെയ്​തിരുന്നതായി അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസര്‍ ഡോ. എം.എം. പ്രഭാകര്‍ പറഞ്ഞു. ‘രോഗിക്ക് നേരിയ ലക്ഷണങ്ങളാണുണ്ടായിരുന്നത്​. സര്‍ക്കാറി​​​െന്‍റ പുതിയ ചട്ടപ്രകാരം അദ്ദേഹത്തെ വീട്ടിലേക്ക്​ അയക്കുകയായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുമ്ബോള്‍ അദ്ദേഹം ആരോഗ്യവാനായിരുന്നു’ -ഡോക്​ടര്‍ പറഞ്ഞു.

ആശുപത്രിയുടെ വാഹനത്തിലാണ്​ രോഗിയെ കൊണ്ടുപോയത്​. വീടിനടുത്ത്​ എത്തിക്കാന്‍ കഴിയാത്തതിനാലാകും സമീപത്തെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയതെന്നും ഡോക്​ടര്‍ കൂട്ടിച്ചേര്‍ത്തു. ഡിസ്ചാര്‍ജ്​ ചെയ്​തതിനെക്കുറിച്ച്‌ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടോയെന്നത്​ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു. ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് അന്വേഷണം നടത്തുക.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top