Kerala

നാളെ​ സമ്പൂര്‍ണ ലോക്ക്‌ ​ഡൗണ്‍; അവശ്യസാധന വില്‍പനശാലകള്‍ തുറക്കാം

തിരുവനന്തപുരം:  സമ്പൂര്‍ണ ലോക്ക്‌ ഡൗണായ നാളെ ചരക്ക്​ വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക്​ മാത്രമാണ്​ യാത്രാനുമതി. അവശ്യവസ്​തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.

പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക്​ അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടരുത്​.

നടന്നും സൈക്കിളിലും പോകുന്നത്​ അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്ബതുവരെ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തുവരെ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ റോഡുകളില്‍ കഴിഞ്ഞയാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇൗ ഞായറാഴ്​ചയും തുടരും. പുലര്‍ച്ച അഞ്ചുമുതല്‍ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇൗ വഴി അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് പൊലീസി​​െന്‍റ പാസ് വാങ്ങണം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top