Kerala

നാളത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; പ്രധാന റോഡുകള്‍ അടച്ചിടും

തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ മാ‍ര്‍​ഗനി‍ര്‍ദേശങ്ങള്‍ പുറത്തിറക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധികളിലെ പ്രധാന റോഡുകളെല്ലാം രാവിലെ 5 മുതല്‍ 10 മണി വരെ അടച്ചിടുമെന്ന് ഉത്തരവില്‍ പറയുന്നു. ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ ഉപയോ​ഗിക്കാനും അനുമതിയുണ്ടാവും എന്നാല്‍ വാഹനങ്ങള്‍ അനാവശ്യമായി ഉപയോ​ഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ ആരോ​ഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top