Breaking News

ഉറങ്ങി കിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു/Video

അഞ്ചൽ:ഉറങ്ങിക്കിടക്കവെ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം ഏറത്താണ് സംഭവം. വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി
ദമ്പതികളുടെ മകൾ 25 വയസുള്ള ഉത്തര യാണ് മരിച്ചത്. കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്.
രാവിലെ ഉത്തരയെ വിളിച്ചിട്ടു ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം അറിഞ്ഞത്. വീട്ടിൽ പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

ഒരു മാസത്തിന് മുമ്പ് അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വെച്ചും ഉത്തരക്ക് പാമ്പ് കടിയേറ്റിരുന്നു. ഉത്തര പുഷ്പഗിരി മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം സ്വന്തം വീട്ടിൽ ചികിത്സ തുടരവെയാണ് വീണ്ടും പാമ്പ് കടിയേറ്റത്. രാത്രിയിൽ തുറന്നിട്ടിരുന്ന ജനലിലൂടെയാകാം പാമ്പ് അകത്ത് കടന്നത് എന്നാണ് നിഗമനം. സൂരജ് ആണ് ഭർത്താവ് .ഇവർക്ക് ഒരു വയസുളള മകനുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top