കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ പുള്ള് ആലപ്പാട് അമ്മാടത്ത് സ്വദേശി വില്‍സണ്‍ പെല്ലിശേരി പൈലി (43) യെയാണു ഫഹാഹീലിലെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫഹാഹീലിലെ ബാച്ചിലര്‍ താമസ സ്ഥലത്തുനിന്നു മേയ് മൂന്നിനു രാവിലെ പുറത്തുപോയതായിരുന്നു ഇദ്ദേഹം. പിന്നീട് റൂമിലേക്ക് തിരികെയെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സഹായത്തോടെ നടത്തിയ തെരച്ചലിലാണു ഇദ്ദേഹം മുമ്പ് താമസിച്ച കെട്ടിടത്തില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. അല്‍ ജൂലൈയ്ഹ പെട്രോളിയം കമ്പനിയിലെ ജീവനക്കാരനാണ്.
കുവൈറ്റില്‍ മലയാളി യുവാവ് ജീവനൊടുക്കിയ നിലയില്‍
By
May 5, 2020 9:15 pm