Kerala

കാസര്‍ഗോഡ്‌ ജില്ലാ കളക്ടര്‍ ക്വാറന്റൈനില്‍

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌  ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിനെ കോവിഡ് നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ്‌ നിരീക്ഷണത്തിലാക്കിയത്. കളക്ടറെ കൂടാതെ അദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരും നിരീക്ഷണത്തിലാണ്. 

ഇവരുടെയെല്ലാം സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കാസര്‍ഗോഡ്‌ ഇന്ന് രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഈ മാസം 19-ന് കളക്ടറുടെ അഭിമുഖം എടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top