ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മെയ് 4 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വക്താവ് വ്യക്തമാക്കി.
‘ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഈ നേട്ടം തുടരുന്നതിനായി മെയ് മൂന്ന് വരെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണം. കോവിഡ് പ്രതിരോധത്തിനുള്ള പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മെയ് നാല് മുതല്‍ പ്രാബല്യത്തില്‍ വരും. നിരവധി ജില്ലകള്‍ക്ക് നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവ് നല്കിക്കൊണ്ടുള്ളതാവും പുതിയ നിര്‍ദേശങ്ങള്‍. ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്താവ് പ്രതികരിച്ചു.