Breaking News

സ്പ്രി​ങ്ക്ള​റു​മാ​യി മു​ന്നോ​ട്ടു​പോ​കും, പ്ര​തി​പ​ക്ഷ ആ​രോ​പ​ണം നി​രാ​ക​രി​ക്കു​ന്ന വി​ധിയെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​ന്‍  കമ്പനിയായ  സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ നി​രാ​ക​രി​ക്കു​ന്ന വി​ധി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ്വകാര്യതാ ലംഘനമുണ്ടായാല്‍ സ്പ്രിന്‍ക്ലര്‍ കമ്പനിയെ വിലക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാന്‍ കഴിയരുത്, വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കണം, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നല്‍കാന്‍ പാടില്ല, കേരള സര്‍ക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാന്‍ പാടില്ല, കരാര്‍ കാലാവധിക്ക് ശേഷം മുഴുവന്‍ ഡേറ്റയും തിരികെ നല്‍കണം, സെക്കന്ററി ഡാറ്റകള്‍ കമ്പനിയുടെ കയ്യിലുണ്ടെങ്കില്‍ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top