തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സമിതിയില്‍ മുന്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററായ ഡോ.ഗുല്‍ഷന്‍ റായെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 10 വരെ നീട്ടി. ഒരു മാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സ്പ്രിംഗ്ലര്‍ വിവാദമുണ്ടായി 100 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല.
നാലു കാര്യങ്ങളാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ എല്‍പ്പിച്ചിരുന്നത്. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം സ്പ്രിംഗ്ലറുമായുള്ള കരാറില്‍ ഉറപ്പാക്കിയിട്ടുണ്ടോ.സ്പ്രിംഗ്ലറുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ.എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൊവിഡ് രോഗം ഉയര്‍ത്തുന്ന സാഹചര്യം അവ അനിവാര്യമാക്കിയിരുന്നോ.ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
സ്പ്രിംഗ്ലര്‍:അന്വേഷണ സമിതി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു
By
August 18, 2020 10:52 pm