Breaking News

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;15 പേർക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ്  ആണ് രോഗം സ്ഥിരീകരിച്ച മൂന്നുപേരും.ഇ​ന്ന് കൊ​റോ​ണ സ്ഥിരീകരിച്ചവർക്ക് സമ്പർക്കം മൂ​ല​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.

15 പേർക്ക് രോഗം ഭേദമായി.കാ​സ​ര്‍​ഗോ​ഡ് അ​ഞ്ച് പേ​ര്‍​ക്കും പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ല്‍ മൂ​ന്നു പേ​ര്‍​ക്കും കൊ​ല്ലം ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

റമസാന്‍ മാസം തുടങ്ങുന്നതുകൊണ്ടാണ് ആറു മണിക്കു നടത്താറുള്ള വാര്‍ത്താ സമ്മേളനം അഞ്ച് മണിയിലേക്കു മാറ്റിയത്. ഇതിനുശേഷവും സ്ത്രീകളുടെ വിളികള്‍ വരുന്നു. കുറച്ചുകൂടി നേരത്തേ വാര്‍ത്താസമ്മേളനം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. വാര്‍ത്താ സമ്മേളനത്തിന്റെ സമയം കുറച്ചുകൂടി കുറയ്ക്കാം എന്നാണു അതിനാല്‍ തോന്നുന്നത്.

കോവിഡ് പോസിറ്റീവ് ആയ പ്രായമായവരെ മാത്രമല്ല, കുഞ്ഞുങ്ങളെ വരെ നെഗറ്റീവ് ആക്കാന്‍ സാധിച്ചു എന്നതായിരുന്നു കേരളത്തിലെ അനുഭവം. നമ്മുടെ രാജ്യത്തു തന്നെ ആദ്യമായി ഒരു വയസ്സും പത്തു മാസവും പ്രായമായ കുഞ്ഞിന്റെ രോഗം ഭേദമാക്കി. 2 വയസ്സുള്ള കുഞ്ഞിന്റെ അസുഖം മാറ്റിയതൊക്കെ അനുഭവത്തിലുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്നൊരു കുഞ്ഞ് മരിച്ചു. നാലു മാസം പ്രായമായ കുട്ടി ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. അതിനിടെയാണു കോവിഡ് സ്ഥിരീകരിച്ചത്. ഈ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. കുഞ്ഞിന്റെ വേര്‍പാട് ദുഃഖകരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top