മലപ്പുറം: അതിഥി തൊഴിലാളികള്‍ക്കായി നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ എര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ എടവണ്ണ മണ്ഡലം സെക്രട്ടറി കൂടിയായ അലീഷ് ഷാക്കിര്‍ (32) ആണ് മലപ്പുറം എടവണ്ണ പോലീസിന്റെ പിടിയിലായത്. വാട്സ് ആപ്പിലൂടെയാണ് അലീഷ് നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതായി ശബ്ദ സന്ദേശം പ്രചരിപ്പിച്ചത്. ഇയാള്‍ക്കെതിരെ ഐപിസി 153, കെഎപി 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline