ഗാസിയാബാദ്: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ മുട്ടിനു താഴെ വെടിവയ്ക്കുന്ന പോലീസുകാര്‍ക്ക് 5100 രൂപ പ്രതിഫലമായി താന്‍ നല്‍കുമെന്ന് ഗാസിയാബാദ് ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുര്‍ജര്‍. പറഞ്ഞത് കേട്ടില്ലെങ്കില്‍ മുട്ടുകാലില്‍ തന്നെ വെടിവയ്ക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവരെ തീവ്രവാദികളായി കാണണം. അവര്‍ രാജ്യദ്രോഹികളാണ്. ഇങ്ങനെയുള്ളവരെ വെടിവയ്ക്കുന്ന പോലീസുകാര്‍ക്ക് എന്റെ കൈയില്‍നിന്ന് 5100 രൂപ പ്രതിഫലം നല്‍കും. മാര്‍ക്കറ്റുകളിലും മറ്റും ഒരുപാട് ആളുകള്‍ കൂട്ടംകൂടുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഗുര്‍ജര്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവച്ചാല്‍ 5100 രൂപ പ്രതിഫലം: ബിജെപി എംഎല്‍എ
By
March 26, 2020 9:37 pm