ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. ഏപ്രില്‍ 14 വരെയാണ് വിലക്ക് നീട്ടിയത്. മാര്‍ച്ച് 28 വരെയായിരുന്നു നേരത്തെ നിരോധനം. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിലവില്‍ മാര്‍ച്ച് 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അത് നീട്ടുമോയെന്ന് വ്യക്തമല്ല. അതേസമയം ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല.
അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ വിലക്ക് നീട്ടി
By
March 26, 2020 9:23 pm