കണ്ണൂര്‍ പാനൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 7 വയസുകാരി മരിച്ചു. സെൻട്രൽപുത്തൂർ എൽ.പി.സ്കൂൾ രണ്ടാം തരം വിദ്യാർത്ഥി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യൻ്റയും പ്രനിഷയുടെയും മകൾ അൻവിയ (7) ആണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. ഇന്ന് രാവിലെ 9 മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി.സ്ക്കൂളിന് സമീപമാണ് അപകടം. അമ്മാവനൊപ്പം ബൈക്കിൽ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവിൽ നിന്നും അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോറിയുടെ പിൻഭാഗം കൊണ്ട് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി തലയടിച്ച് തെറിച്ചുവീഴുകയായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR