ആന്‍ഡമാനില്‍ അവധിയാഘോഷിക്കുന്ന നടി ഇലിയാന ഡിക്രൂസിന്റെ ചിത്രങ്ങള്‍ ആരാധകശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. ആന്‍ഡമാനിലെ പ്രശസ്തമായ ഹാവ്ലോക്ക് ദ്വീപില്‍ ചിലവഴിച്ച പഴയ അവധിക്കാല ചിത്രങ്ങളാണ് ഇലിയാന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വെച്ചത്.
രസകരമായ ക്യാപ്ഷനുകളോടെയുള്ള സുന്ദരമായ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
യാത്രാപ്രേമികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. ലോകത്തിലെ അതിസുന്ദരമായ ബീച്ചുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളവയാണ് ആന്‍ഡമാന്‍ ദ്വീപുകളിലെ ഹാവ്ലോക്ക്, രാധാനഗര്‍ പോലുള്ള ദ്വീപുകളിലെ ബീച്ചുകള്‍.
ഇതില്‍ ഹാവ്ലോക്ക് ദ്വീപിലെ മുന്‍ജോ ഓഷ്യന്‍ റിസോര്‍ട്ടിലെത്തിയ ചിത്രങ്ങളാണ് ഇലിയാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.