നയന്‍താര നായികയാകുന്ന ‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രത്തിന്റെ സംവിധായകന് ആര്.ജെ ബാലാജി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ നയന്‍താരയുടെ ലുക്കിനെതിരെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ”ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ?” എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യം. ”മോഡേണ്‍ അമ്മന്‍”, ”ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയുണ്ട്” എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.
And here it is …!
— RJ Balaji (@RJ_Balaji) February 29, 2020
Second look of #MookuthiAmman ..! 🔥🔥🔥#Nayanthara #MookuthiAmmanSL pic.twitter.com/KE82sLXE3K