Kerala

തലയും കുത്തി തൂണിൽ ചാരി കാര്‍; അമ്പരിപ്പിക്കുന്ന അപകടം


കോട്ടയം: നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ചു കയറിയ കാര്‍ തൂണില്‍ തല കീഴായി നിന്നു. നെടുമ്പാശേരിയില്‍ നിന്നു മടങ്ങുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 5.45ന് പൊന്‍കുന്നം പാലാ റോഡില്‍ വഞ്ചിമല കവലയിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തലകീഴായി മറിഞ്ഞ ശേഷം മുന്‍വശം കുത്തി ചില്ല് തകര്‍ന്ന് തൂണില്‍ ഉടക്കി നില്‍ക്കുന്ന നിലയിലായിരുന്നു കാര്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

അപകടത്തിനു ശേഷം ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ മറിഞ്ഞു വീഴാതാരിക്കാന്‍ തൂണിനോടു ചേര്‍ത്ത് കയര്‍ കൊണ്ടു ബന്ധിച്ചു നിര്‍ത്തി. തുടര്‍ന്നാണ് യാത്രക്കാരെ പുറത്ത് ഇറക്കിയത്. അപകടത്തില്‍ രണ്ട് പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റ പൊന്തന്‍പുഴ കൊല്ലരിക്കല്‍ കെ.എം.ഫിലിപ് (45), ഓതറക്കുന്നേല്‍ ലാലി കുര്യന്‍ (63) എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top